SEARCH


Kandanaarkelan Theyyam - കണ്ടനാർകേളൻ തെയ്യം

Kandanaarkelan Theyyam - കണ്ടനാർകേളൻ തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kandanaarkelan Theyyam - കണ്ടനാർകേളൻ തെയ്യം

പയ്യന്നൂരിനടുത്ത രാമന്തളിയിലെ കുന്നരു എന്ന പ്രദേശത്ത് ഭൂപ്രഭുവായിരുന്ന മേലേടത്ത് ചക്കി എന്ന സ്ത്രീക്ക് തന്റെ സ്ഥലമായ വയനാട്ടിലെ പൂമ്പുനം എന്ന കാട്ടിൽ വച്ച് ഒരു ആണ്‍കുട്ടിയെ കളഞ്ഞുകിട്ടി .. അവനു കേളൻ എന്ന് നാമകരണം ചെയ്ത് സ്വന്തം പുത്രനെപോലെ ആ അമ്മ വളർത്തി. വളർന്നു പ്രായപൂർത്തിയായ കേളന്റെ ബുദ്ധിയും വീര്യവും ആരോഗ്യവും ആ അമ്മയിൽ സന്തോഷം വളർത്തി. ചക്കിയമ്മയുടെ അധീനതയിലായിരുന്ന കുന്നരു പ്രദേശം കേളന്റെ മിടുക്ക് കൊണ്ട് സമ്പൽ സമൃദ്ധിയിലായി. ഇതുപോലെ തന്റെ വയനാട്ടിലുള്ള സ്ഥലവും കൃഷി യോഗ്യമാക്കൻ 'അമ്മ കേളനെ അയച്ചു. അമ്മയുടെ വാക്കുകൾ മനസ്സാവരിച്ച കേളൻ നാല് കാടുകൾ കൂടിച്ചേർന്ന പൂമ്പുനം വെട്ടിതെളിക്കാൻ ഉരുക്കും ഇരുമ്പും കൊണ്ട് തീർത്ത പണിയായുധങ്ങളും തന്റെ ആയുധമായ വില്ലും ശരങ്ങളും എടുത്തു പുറപ്പെട്ടു. പോകുമ്പോൾ വീട്ടിലുണ്ടായിരുന്ന കള്ള് ആവോളം എടുത്തു കുടിച്ചു. വഴിയിൽ വച്ച് കുടിക്കാനായി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലുമായി അവൻ യാത്ര തുടർന്നു. നാല്കാടുകളും വെട്ടിതെളിച്ചു, നാലാമത്തെ പൂമ്പുനത്തിനു നടുവിൽ ഒരു നെല്ലിമരം ഉണ്ടായിരുന്നു, അതുമാത്രം കേളൻ വെട്ടിയില്ല. ആ നെല്ലിമരത്തിനു മുകളിലായിരുന്നു കാളിയും കരാളിയുമെന്നും പേരായ രണ്ടു നാഗങ്ങൾ വസിച്ചിരുന്നത്, പൂമ്പുനം നാലും തീയിടാൻ കേളൻ ആരംഭിച്ചു. കാടിന്റെ നാല് മൂലയിലും നാല് കോണിലും തീയിട്ട് അതിസാഹസികമായി അതിനു നടുവിൽ നിന്നും പുറത്തു ചാടി. രണ്ടു കാടുകളിൽ നിന്നും അങ്ങനെ പുറത്തേക്കു എടുത്തു ചാടിയ അവനു പിന്നീട് അതൊരു രസമായി തോന്നി, മൂന്നാം പൂമ്പുനവും കഴിഞ്ഞു നെല്ലിമരം നിൽക്കുന്ന നാലാമത്തേതിൽ അവൻ എത്തി, നാലാമത്തേതും തീയിട്ടു. അഗ്നിയും വായുവും കോപിച്ചു, എട്ടു ദിക്കിൽ നിന്നും തീ ആളിപടർന്നു. കേളന് പുറത്തു ചാടാവുന്നതിലും ഉയരത്തിൽ അഗ്നിപടർന്നു. നെല്ലിമരം മാത്രമേ രക്ഷയുള്ളൂ എന്ന് കണ്ട കേളൻ അതിന്റെ മുകളിലേക്ക് ചാടികയറി. രണ്ടു നാഗങ്ങളും മരണ ഭയം കൊണ്ട് കേളന്റെ ദേഹത്തേക്ക് പാഞ്ഞു കയറി. കേളൻ അമ്മയെവിളിച്ചുകരഞ്ഞു. ഇടതുമാറിലും വലതുമാറിലും നാഗങ്ങൾ ആഞ്ഞുകൊത്തി. കേളനും നാഗങ്ങളും അഗ്നിയിലേക്ക് വീണു. നാഗങ്ങളെയും കേളനെയും അഗ്നി വിഴുങ്ങി. അവർ ചാരമായി തീർന്നു. തന്റെ പതിവ്നായാട്ടു കഴിഞ്ഞു അതുവഴി വന്ന വയനാട്ടുകുലവൻ മാറിൽ രണ്ടു നാഗങ്ങളുമായി വെണ്ണീരായി കിടക്കുന്ന കേളനെകണ്ടു. വയനാട്ട് കുലവൻ തന്റെ മുളവില്ല് കൊണ്ട് കത്തിക്കരിഞ്ഞ കേളനെ തൊട്ടു വിളിച്ചു. ദേവന്റെ പിൻകാലു പിടിച്ച് കേളൻ എഴുന്നേറ്റു. മാറിൽ രണ്ടു നാഗങ്ങളുമായി പുനർജന്മം വച്ച കേളൻ ദൈവകരുവായിമാറി. വയനാട്ടുകുലവൻ കേളനെ അനുഗ്രഹിച്ചു. ഞാൻ കണ്ടത് കൊണ്ട് നീ കണ്ടനാര്കേളൻ എന്ന് പ്രശസ്തനാകും എന്ന് അനുഗ്രഹവും തന്റെ ഇടതു ഭാഗത്ത്‌ ഇരിക്കാൻ പീഠവും കയ്യിൽ ആയുധവും പൂജയും കൽപ്പിച്ചു കൊടുത്തു.

A must watch Fire Theyyam

The story behind the origin of Kandanar Kelan goes like this. A person called kelan who hail from theeya caste came to a hilly area in search of his livelyhood through farming.One day a bit intoxicated, he set fire to shrubs in order to clean up the place.Unexpectedly, the fire spread off and kelan was in the midst, fire all around him. There was no way to escape and kelan climbed a tree as a last resort. Alas, there was a snake on the tree. Kelan and snake fell into the burning fire.Kelan met with death along the snake. It was the time when Wayanatt kulavan had set out for his daily hunting and he happened to pass through this area.

Vayanatt kulavan on seeing the burnt body of Kandanar Kelan, touched his body with his bow. Kelan got his life back immediately. Kandanar Kelan who got a rebirth befriended with Wayanatt Kulavan. Thus Kandanar Kelan also become devine and started being performed as Theyyam. As Kelan was found in the forest fire, he was called Kandanar Kelan. Before the Vellattom of Kandanar Kelan, the hunters would go to the forest and return back with their catch. One of the catch is burnt in the fire and theyyam performance include an enact of intake of these meat.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848